2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; ഇടുക്കി മെഡിക്കല്‍ കോളേജിനെതിരെ പരാതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 08:45 AM
പങ്കുവെക്കുക:
നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; ഇടുക്കി മെഡിക്കല്‍ കോളേജിനെതിരെ പരാതി
നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; ഇടുക്കി മെഡിക്കല്‍ കോളേജിനെതിരെ പരാതികേരളപ്രഭാതം

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഇടുക്കി മെഡിക്കൽ കോളേജിനെതിരെ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയത്.

കുഞ്ഞിന് പുരട്ടുന്നതിന് മുൻപ് തീയതി പരിശോധിച്ചതിനാൽ അപകടം ഒഴിവായി. 2024 ജൂണിൽ നിർമിച്ച് രണ്ട് വർഷം കാലാവധിയുള്ള ഓയിന്റ്‌മെന്റാണ് നൽകിയതെന്ന് കുടുംബം പറഞ്ഞു.

സംഭവത്തിൽ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, നിലവിൽ ഇത്തരമൊരു മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം