2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രാർത്ഥിക്കുന്നതിന് മുൻപ് ഒപ്പ് നിർബന്ധം : മഹാരാഷ്ട്രയിലെ ബിജെപിയുടെ പുതിയ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ക്രിസ്ത്യൻ സഭകളിൽ ആശങ്ക

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 02:33 PM
പങ്കുവെക്കുക:
പ്രാർത്ഥിക്കുന്നതിന് മുൻപ് ഒപ്പ് നിർബന്ധം : മഹാരാഷ്ട്രയിലെ ബിജെപിയുടെ പുതിയ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ക്രിസ്ത്യൻ സഭകളിൽ ആശങ്ക
പ്രാർത്ഥിക്കുന്നതിന് മുൻപ് ഒപ്പ് നിർബന്ധം : മഹാരാഷ്ട്രയിലെ ബിജെപിയുടെ പുതിയ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ക്രിസ്ത്യൻ സഭകളിൽ ആശങ്കകേരളപ്രഭാതം

മഹാരാഷ്ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആരാധനാലയങ്ങളില്‍ എത്തുന്ന വിശ്വാസികളില്‍ നിന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒപ്പുകള്‍ ശേഖരിച്ച് സഭകള്‍. പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ തങ്ങളെ ആരും നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഫോമുകളിലാണ് വിശ്വാസികള്‍ പുതിയ നിയമപ്രകാരം ഒപ്പുവെക്കേണ്ടത്. പള്ളികള്‍ക്കെതിരെയും പ്രാര്‍ത്ഥനാ സംഘാടകര്‍ക്കെതിരെയും വ്യാജ മതപരിവര്‍ത്തന ആരോപണങ്ങളുണ്ടായേക്കാമെന്ന ആശങ്കയിലാണ് പള്ളികള്‍ ഈ സാക്ഷ്യപത്രങ്ങള്‍ സൂക്ഷിക്കുന്നത്പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം സ്വന്തം ഇഷ്ടപ്രകാരം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ പോലും മുന്‍കൂട്ടി സംസ്ഥാന ഭരണകൂടത്തെ വിവരമറിയിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് പത്തായി ഉയരുകയും ചെയ്യാം. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും സംരക്ഷിക്കാനുമാണ് നിയമമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ വിശദീകരണം. അതേസമയം ഭരണഘടന മതപരമായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുമ്പോള്‍ സ്വമേധയാ ഉള്ള മതപരിവര്‍ത്തനത്തിന് പോലും മുന്‍കൂര്‍ അനുമതി തേടേണ്ടി വരുന്നത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
 
 പുതിയ നിയമം നിലവില്‍ വന്നതോടെ വിശ്വാസികള്‍ക്ക് പോലും പള്ളികളില്‍ എത്തുന്നതിനായി തങ്ങളെ ആരും പ്രാര്‍ഥനാ യോഗങ്ങളില്‍ എത്തുന്നതില്‍ നിര്‍ബന്ധിച്ചില്ല എന്ന് സാക്ഷ്യപ്പെടുത്തേണ്ട അവസ്ഥയാണ്. സ്വതന്ത്രമായ ഒരു രാജ്യത്ത് സ്വന്തം മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ബിജെപി സര്‍ക്കാര്‍ ഇല്ലാതെയാക്കിയിരിക്കുന്നത്. ഓഗസ്റ്റ് അവസാന വാരത്തോടെ നിയമം നിലവില്‍ വന്നതോടെ പള്ളികളില്‍ പോകുന്ന സാധാരണക്കാരായ വിശ്വാസികളില്‍ വലിയ ഭയമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വലതുപക്ഷ സംഘടനകള്‍ക്ക് ഈ നിയമം കൂടുതല്‍ സൗകര്യമൊരുക്കുമെന്നാണ് ന്യൂനപക്ഷ ആരാധനാലയങ്ങളുടെ ഭയം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം