2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:33 PM
പങ്കുവെക്കുക:
മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ
മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻകേരളപ്രഭാതം

മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകനില്ലാതെ നേരിട്ട് വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു.

മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ അഭിഭാഷകനില്ലാതെ നേരിട്ട് വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. കേസിൽ മഞ്ജു വാര്യർ സമർപ്പിച്ച പരാതിയിലെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.

തന്റെ അഭിഭാഷകന്റെ വക്കാലത്ത് റദ്ദാക്കിയ സനൽകുമാർ, കേസിൽ സ്വന്തമായി വാദം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസ് എതിർകക്ഷികളുടെ വാദം കേൾക്കുന്നതിനായി ഈ മാസം 17ലേക്ക് മാറ്റി.

നേരത്തെ, സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് മഞ്ജു വാര്യർ നൽകിയ പരാതിയിലാണ് സനൽകുമാർ ശശിധരനെതിരെ കേസെടുത്തത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം