2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മട്ടന്നൂരില്‍ ഓപ്പറേഷന്‍ തണ്ടര്‍; എം.ഡി.എം.എയുമായി രണ്ട്‌ പേര്‍ ആഡംബര ജീപ്പ്‌ സഹിതം പിടിയില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 04:25 AM
പങ്കുവെക്കുക:
മട്ടന്നൂരില്‍ ഓപ്പറേഷന്‍ തണ്ടര്‍; എം.ഡി.എം.എയുമായി രണ്ട്‌ പേര്‍ ആഡംബര ജീപ്പ്‌ സഹിതം പിടിയില്‍
മട്ടന്നൂരില്‍ ഓപ്പറേഷന്‍ തണ്ടര്‍; എം.ഡി.എം.എയുമായി രണ്ട്‌ പേര്‍ ആഡംബര ജീപ്പ്‌ സഹിതം പിടിയില്‍കേരളപ്രഭാതം

മട്ടന്നൂരിൽ എക്സൈസ് നടത്തിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിൽ 2.809 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിലായി. ബാർ മുറിയിൽ നിന്നും ബംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നും ഇവർ സഞ്ചരിച്ച താർ ജീപ്പും എക്സൈസ് കസ്റ്റഡിയിലെടുത്തു.

മട്ടന്നൂര്‍:'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി രണ്ടു ഡോക്ടര്‍മാരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ ആഡംബര ജീപ്പും (താര്‍) എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട് സ്വദേശിയും ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിയുമായ ഡോ. എച്ച്.എ ഇര്‍ഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിലെ സദ്മം വീട്ടില്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ സി.പി സിദ്ധാര്‍ഥ് (31) എന്നിവരാണ് പിടിയിലായത്.

ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ സി. രജിത്തിന്റെ നേതൃത്വത്തില്‍ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ഇവരുടെ താര്‍ ജീപ്പിലുമായി നടത്തിയ പരിശോധനയിലാണ് 2.809 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. എക്‌സൈസ് കമീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ വില്‍പ്പന നടത്താൻ ലഹരിമരുന്ന് ബംഗളൂരുവില്‍ നിന്നാണ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികൾ സമ്മതിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടര്‍ പിലാട്ട് ബഷീര്‍, കമീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി. ഹണി, സിവിൽ എക്‌സൈസ് ഓഫീസര്‍മാരായ പി.വി അഭിജിത്, സി.വി റിജുന്‍, കെ.കെ രാഗില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മട്ടന്നൂര്‍‍ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി വടകര നാർകോട്ടിക് സ്‌പെഷ്യല്‍‍ കോടതിയിലേക്ക് മാറ്റും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം