പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ: സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 1, വ്യാഴം | 06:31 AM
പങ്കുവെക്കുക:

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ പൊതുസമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. നവംബർ ഒന്നിന് പരുമല ദേവാലയ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയാകും. നവംബർ ഒന്നിന് വൈകീട്ട് മൂന്നിന് പരുമല ദേവാലയ അങ്കണത്തിലാണ് ചടങ്ങ്.
വിവിധ ദേശങ്ങളിൽനിന്ന് ലക്ഷക്കണക്കിന് തീർഥാടകർ അണിനിരക്കുന്ന പദയാത്രാ സംഗമത്തിന് പിന്നാലെയാണ് പൊതുസമ്മേളനം നടക്കുക. മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പങ്കുവെക്കുക:




