വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ 87) ഹുസ്റ്റ്ണിൽ നിര്യാതനായി

മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും പ്രശസ്ത ചിത്രകാരൻ ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസിന്റെ മകനുമായ വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ – 87) ഹ്യൂസ്റ്റണിൽ നിര്യാതനായി. ഓഗസ്റ്റ് 3നായിരുന്നു അന്ത്യം. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ചിക്കാഗോയിലും തുടർന്ന് ഹ്യൂസ്റ്റണിലും വിശ്രമജീവിതം നയിച്ചുവരവെ, പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹ്യൂസ്റ്റൺ മെട്രോയിൽ ഉദ്യോഗസ്ഥനായിരുന്നു. വത്സ വർഗ്ഗീസ് ആണ് ഭാര്യ. റോബിൻ, ലിന്റ എന്നിവരാണ് മക്കൾ. മരുമക്കൾ: മേവ്, രുപ്. കൊച്ചുമകൾ: ലീല.
