മാറ്റമില്ലാത്ത 3 ദിവസങ്ങൾ, ഇന്ന് സ്വർണ വില കുറഞ്ഞു, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില താഴ്ന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയിലും പവന് 1,05,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില (ഒരു പവന്)
- ഓഗസ്റ്റ് 4: ₹1,05,600
- ഓഗസ്റ്റ് 3: ₹1,05,760
- ഓഗസ്റ്റ് 2: ₹1,05,760
- ഓഗസ്റ്റ് 1: ₹1,05,760
- ജൂലൈ 31: ₹1,06,040
- ജൂലൈ 30: ₹1,05,840
- ജൂലൈ 29: ₹1,05,240
- ജൂലൈ 28: ₹1,05,720
- ജൂലൈ 27: ₹1,06,960
- ജൂലൈ 26: ₹1,06,280
