‘സിസ്റ്റം നിയന്ത്രിക്കുന്നത് മന്ത്രിയല്ല, ആര്‍എസ്എസ്’ ; രാഹുലിന്റെ ‘ഇഡിയറ്റ്സ്’ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: ഭരണകൂടം രാജ്യത്തെ യുവാക്കളെ സമരം നടത്താന്‍ നിര്‍ബ്ബന്ധിതമാക്കിയെന്നും അവരുടെ സമരശക്തിയെ മാനിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പരീക്ഷയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട ബില്ലിലായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രസംഗത്തില്‍ ഉപയോഗിച്ച ‘ഇഡിയറ്റ്സ്’ പരാമര്‍ശം വിവാദമാകുകയും ഭരണകക്ഷി അംഗങ്ങള്‍ രാഹുലിനെതിരേ രംഗത്ത് വരികയും ചെയ്തു. ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വലിയ വാഗ്വാദത്തിനും കാരണമായി.
രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. വിദ്യാര്‍ഥികള്‍ സിസ്റ്റത്തില്‍ നിരാശരാണെന്നും അവര്‍ സത്യത്തെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞു. സിസ്റ്റം ആര്.എസ്.എസിന്റെ പിടിയിലാണ്. വകുപ്പ് ധര്‍മ്മേന്ദ്രപ്രധാന്റെ കയ്യിലല്ല. ആര്‍എസ്എസ് പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുകയാണ്. എല്ലാ സര്‍വകലാശാലകളിലും ആര്‍എസ്എസ് വൈസ് ചാന്‍സലര്‍മാരാണ്. അവരാണ് സര്‍വകലാശാലകളെ നിയ പാര്‍ലമെന്റില്‍ ഇരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ധൈര്യമില്ലെന്നും അദ്ദേഹം ഒളിച്ചോടുകയാണെന്നും ആക്ഷേപിച്ചു.
ഈ സര്‍ക്കാര്‍ എല്ലാം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്തു. രാജ്യത്തെ യുവാക്കള്‍ അവരുടെ വികാരമാണ് പങ്കുവെച്ചത്. അവരെ ഓര്‍ത്ത് അഭിമാനമുണ്ട്. ബിജെപിക്കാരുടെ മക്കള്‍ പോലും സമരത്തെ അനുകൂലിക്കുന്നു. ചില വിഡ്ഡികള്‍ ദൈവങ്ങളായി നടിക്കുന്നു. എല്ലാം അറിയെന്നാണ് ചിലരുടെ ഭാവം. അവരെ ഇഡിയറ്റ്സ് എന്ന് വിളിക്കണമെന്ന് പറഞ്ഞത് വലിയ ബഹളത്തിന് കാരണമായി. തുടര്‍ന്ന് ഭരണപക്ഷം രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. എന്നാല്‍ സാന്ദര്‍ഭികമായി വന്നതാണെന്നും താന്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞെങ്കിലും വിലപ്പോയില്ല.
കിരണ്‍ റിജിജുവാണ് പ്രസംഗം തടസ്സപ്പെടുത്തി രംഗത്ത് വന്നത്. പാര്‍ലമെന്റിന് നിരക്കാത്ത പരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്നാണ് കിരണ്‍റിജിജു പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ പേരില്‍ മോശം ഭാഷ ഉപയോഗിച്ചു. ഇഡിയറ്റ്സ് പരാമര്‍ശം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി മര്യാദ ലംഘിച്ചതായി സ്പീക്കറും പറഞ്ഞു. സഭയില്‍ അന്തസ്സുള്ള വാക്കുകള്‍ ഉപയോഗിക്കണമെന്നും പറഞ്ഞു. ഇഡിയറ്റ്സ് എന്ന പദത്തിന് പകരം മറ്റൊന്ന് ഉപയോഗിക്കാമെന്നായി രാഹുല്‍. പിന്നീട് രാഹുലിന് താക്കീത് നല്കിയ ശേഷം സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്കി. എന്നാല്‍ പ്രസംഗത്തില്‍ വീണ്ടും ഭരണപക്ഷം ഇടപെട്ടു.
അമിത്ഷായ്ക്ക് എതിരേ നടത്തിയ പരാമര്‍ശത്തില്‍ ഭരണപക്ഷം വീണ്ടും പ്രതിഷേധവുമായി എത്തി. അമിത്ഷായ്ക്ക് എതിരായ പരാമര്‍ശം രേഖകളില്‍ നിന്നും നീക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്നും ചൂടേറിയ ഭരണ – പ്രതിപക്ഷ വാഗ്വാദങ്ങള്‍ നടന്നു. അമിത്ഷായ്ക്ക് എതിരേ നടത്തിയ പ്രസ്താവന തെറ്റാണെന്നും ആരോപണങ്ങള്‍ രാഹുല്‍ തെളിയിക്കണമെന്നും അല്ലെങ്കില്‍ മാപ്പു പറയണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
